Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആനക്കൊമ്പ്, ജയറാമിനെതിരെയുള്ള പരാതി മോഡിയുടെ മുന്നില്‍

10 JULY 2015 09:49 AM IST
മലയാളി വാര്‍ത്ത.

നടന്‍ ജയറാമിനെതിരെ പരാതിയുമായി ആനപ്രേമികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി.ജയറാമിന്റെ കണ്ണന്‍ എന്ന ആനയുടെ വിയോഗത്തെ തുടര്‍ന്ന് അതിന്റെ കൊമ്പുകള്‍ ജയറാമിനു തന്നെ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ആനപ്രേമികള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ആനയുടെ കൊമ്പുകള്‍ ജയറാമിനു തിരികെ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ തൃശൂര്‍ ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സാണ് രംഗത്തെത്തിയത്. ഇവര്‍ ഇക്കാര്യമുന്നയിച്ചു പ്രധാനമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്. ജയറാമിന് ആനയെ ലഭിച്ചതു പാരമ്പര്യമായല്ലന്നാണു പരാതിക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ ആനയുടെ കൊമ്പുകള്‍ തിരികെ നല്‍കിയ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നാണു പരാതിയില്‍ വ്യക്തമാക്കുന്നു. ആനക്കൊമ്പു തിരികെ നല്‍കിയ നടപടി റദ്ദാക്കണമെന്നും കൊമ്പു തിരികെ വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും സംഘടന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് ആനക്കൊമ്പു കൈവശം വച്ച കേസില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെയും നടപടികള്‍ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ ആനക്കൊമ്പു കൈവശം വച്ചത് നിയമവിരുദ്ധമെന്നു വനം വകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ മോഹന്‍ലാലിന്റെ പക്കലില്ലെന്നും ശാസ്ത്രീയ പരിശോധനയില്‍ യഥാര്‍ഥ ആനക്കൊമ്പുകളാണ് കണ്ടെടുത്തതെന്ന് വ്യക്തമായതായും മലയാറ്റൂര്‍ ഡി.എഫ്.ഒ. കെ. വിജയനാഥന്‍ കോടതിയില്‍ അറിയിച്ചു. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വിട്ടുനല്‍കിയതിനെതിരേ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (4 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (5 hours ago)

Malayali Vartha Recommends