Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

സഹകരണം സംസ്ഥാന വിഷയമാണെന്ന് ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്റെ സഹകരണ 'പ്ലാനി'നെ ബാധിക്കില്ല: സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ കേന്ദ്ര ഇടപെടൽ സാധ്യമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്: തീരുമാനവുമായി മുന്നോട്ടു പോകാൻ ഉറപ്പിച്ച് കേന്ദ്രസർക്കാർ

22 JULY 2021 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ജോലിക്കിടെ നെഞ്ചുവേദന .... കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...

അൽ-ഫലാഹ് സർവകലാശാലയിൽ കാണാതായ 10 പേർക്ക് റെഡ് ഫോർട്ട് സ്ഫോടനത്തിൽ പങ്ക്? പൂർവ്വ വിദ്യാര്‍ത്ഥിയുടെ ഭീകര ബന്ധം പുറത്ത് ; പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു

അവസാന സിറ്റിംഗ് ഇന്ന്.... ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും

കശ്മീർ ടൈംസിൽ റെയ്ഡ്; എകെ-47 വെടിയുണ്ടകളും ഗ്രനേഡുകളും പിസ്റ്റൾ വെടിയുണ്ടകളും കണ്ടെത്തി ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ന്യായീകരിച്ച് ലിബറലുകൾ

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ

എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല.... രണ്ടും കൽപ്പിച്ച് കേന്ദ്രസർക്കാർ ആ തീരുമാനവുമായി മുന്നോട്ട് തന്നെ..... സഹകരണം സംസ്ഥാന വിഷയമാണെന്ന് ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്റെ സഹകരണ 'പ്ലാനി'നെ ബാധിക്കില്ല എന്ന വിവരങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്.സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ കേന്ദ്ര ഇടപെടൽ സാധ്യമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത് എന്ന നിർണായക വിവരം കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. അന്തസ്സംസ്ഥാന സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനും അതിന് നിയമനിർമാണം നടത്താനും കേന്ദ്രത്തിന് അധികാരമുണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ്. ഇതിന്റെ സാധ്യതകളായിരിക്കും ഇനി കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രം ഉപയോഗപ്പെടുത്താൻ പോകുന്നത്.

കേന്ദ്ര സഹകരണമന്ത്രാലയത്തിന് കീഴിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾക്ക് കർമപദ്ധതി തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിരിക്കുകയാണ് . ഇതിനുവേണ്ട നിർദേശങ്ങൾ ബി.ജെ.പി. അനുകൂല സഹകരണ സംഘടനയായ സഹകാർഭാരതി സമർപ്പിക്കുവാൻ ഒരുങ്ങുന്നുണ്ട് . നിലവിലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ഭേദഗതിക്കുള്ള നിർദേശവും സഹകാർ ഭാരതി നിർദേശിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ, സ്വാശ്രയ സംഘങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ എന്നിവ ഇത്തരം സഹകരണ സംഘങ്ങൾക്ക് കീഴിൽ തുടങ്ങാൻ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് നൽകിയിരിക്കുന്നനിർദേശം.


അഞ്ച് മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ കേരളം പ്രവർത്തന പരിധിയാക്കി തുടങ്ങാനുള്ള ആലോചനയാണ് സഹകാർ ഭാരതിക്ക് മുന്നിൽ ഇപ്പോഴുള്ളത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പം കേരളം കൂടി ഉൾപ്പെടുത്തി ഇത്തരം സഹകരണ വായ്പാസംഘങ്ങൾ തുടങ്ങാനാണ് പദ്ധതി. ഗുജാറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില കൂട്ടായ്മകളും കേരളം പ്രവർത്തന പരിധിയാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ തുടങ്ങാൻ കേന്ദ്രത്തെ സമീപിച്ചു എന്നത് ശ്രദ്ധേയമായ കാര്യം.

സംസ്ഥാന സഹകരണ ബാങ്കിനെക്കാൾ (കേരള ബാങ്ക്) മികച്ച പ്രവർത്തനവും മൂലധനശേഷിയും ഉറപ്പാക്കി കേരളത്തിലെ സഹകരണ വായ്പാമേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി. ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത്തരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന് കീഴിൽ സ്വാശ്രയ സംഘങ്ങളും രൂപവത്കരിക്കുവാൻ ഒരുങ്ങുന്നുണ്ട് . അവർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങുന്നതാണ് സഹകാർഭാരതി ആലോചിക്കുന്നത്. നിലവിൽ 6000 സ്വാശ്രയ സംഘങ്ങൾ കേരളത്തിൽ സഹകാർഭാരതിക്ക് കീഴിലുണ്ട്. ഇത് കൂടാതെ സഹകരണ മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക മാധ്യമശ്രംഖല വേണമെന്ന നിർദേശവും സഹകാർഭാരതിക്കുണ്ട്. കേന്ദ്രത്തിന്റെ സഹകരണ പദ്ധതികൾ, ദേശീയ സഹകരണ ഏജൻസികളുടെ പദ്ധതികൾ, സഹകാർഭാരതിയുടെ പ്രവർത്തനങ്ങൾ, പൊതുസഹകരണ വാർത്തകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്.

അതേസമയം സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അന്തഃസംസ്ഥാന സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങൾ എന്നിവയിൽ മാത്രമേ കേന്ദ്രത്തിന് നിയമനിർമാണം നടത്താനാകൂവെന്ന് സുപ്രീംകോടതി തറപ്പിച്ചു പറഞ്ഞു. മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രീംകോടതി ഇപ്പോൾ തീർപ്പാക്കിയിരിക്കുന്നത് . സഹകരണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനെ എതിർക്കുകയും വളരെയധികം പ്രാധാന്യമർഹിക്കുന്നു.

സഹകരണം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് 9 ബി’ പൂർണമായും റദ്ദാക്കുകയും ചെയ്തു . എന്നാൽ, ഇതിൽ അന്തഃസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കുകയുണ്ടായി , ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഇടപെടരുത് എന്ന് മുഖത്തടിച്ചു പറഞ്ഞിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (10 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (23 minutes ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (33 minutes ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (41 minutes ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (47 minutes ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (51 minutes ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (53 minutes ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (1 hour ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (1 hour ago)

മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (2 hours ago)

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (2 hours ago)

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (2 hours ago)

സ്വർണ വിലയിൽ വർദ്ധനവ്..  (2 hours ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends