യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും, ജസ്റ്റിസ് അനില്‍ ആര്‍. ദവേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മേമന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ ജസ്റ്റിസ് ജസ്റ്റീസ് അനില്‍ ആര്‍. ദവേ അധ്യക്ഷനായ ബെഞ്ചാണ് പുതിയ ഹര്‍ജിയും പരിഗണിക്കുന്നത്.
തന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു നീതിക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു പുതിയ ദയാഹര്‍ജിയും മേമന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























