തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടി തുടരുകയാണന്നു രാജ്‌നാഥ് സിംഗ്

പഞ്ചാബില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമത്തില്‍ സൈനിക നടപടി തുടരുകയാണന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രദേശത്തു തോക്കുധാരികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണ്. തീവ്രവാദികള്‍ ആരെയും ബന്ദിയാക്കിയിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ഗുരുദാസ്പുരില്‍ സൈനിക യൂനിഫോമില്‍ എത്തിയ ഭീകരര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. വെടിവെപ്പില്‍ 2 പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പൊലീസുകാര്‍ക്കും ഏഴ് ഗ്രാമീണര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ബിനാനഗര്‍ പൊലീസ് സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























