തമിഴ്‌നാട് ഗതാഗതമന്ത്രിയെ ജയലളിത പുറത്താക്കി

തമിഴ്‌നാട് ഗതാഗതമന്ത്രി വി.സെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. രാജ്ഭവനാണു മന്ത്രിയെ പുറത്താക്കിയ വിവരം അറിയിച്ചത്. വ്യവസായ മന്ത്രി പി.തങ്കമണിക്കു ഗതാഗതവകുപ്പിന്റെ അധിക ചുമതല കൂടി നല്കിയിട്ടുണ്ട്.
മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയതിനു പിന്നാലെ ബാലാജിയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ജയലളിത പുറത്താക്കി. കാരൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ബാലാജി. പുറത്താക്കലിന്റെ കാരണം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























