മേമന്റെ വധശിക്ഷ: ഭിന്നവിധിയെ തുടര്‍ന്ന് കേസ് വിശാല ബഞ്ചിന് കൈമാറി

1993 മുംബയ് ബോംബ് സ്‌പോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുലിച്ചതിനെ തുടര്‍ന്ന് കേസ് വിശാല ബഞ്ചിന് വിട്ടു. പുതിയ ബഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ജസ്റ്റിസുമാരായ അനില്‍.ആര്‍ ദവെയും കുര്യന്‍ ജോസഫുമാണ് വിഷയത്തില്‍ രണ്ട് അഭിപ്രായം പറഞ്ഞത്. അനില്‍.ആര്‍ ദവെ മേമന്റെ ഹര്‍ജി തള്ളിയപ്പോള്‍ കുര്യന്‍ ജോസഫ് വധശിക്ഷ സ്‌റ്റേ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























