ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി സ്വാതി മലിവാള്‍ ചുമതലയേറ്റു

ഗവര്‍ണര്‍ അയഞ്ഞത് ശുഭസൂചനയോ. ആം ആദ്മി സര്‍ക്കാരിന്റെ നിയമനനടപടി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് അംഗീകരിച്ചതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി സ്വാതി മലിവാള്‍ ഇന്ന് ചുമതലയേറ്റു. ഇവരെ കൂടാതെ മൂന്നുപേര്‍ കൂടി ചുമതലയേല്‍ക്കുന്നുണ്ട്. നിര്യാതനായ എ.പി.ജെ അബ്ദുള്‍ കലാമിന് ഡല്‍ഹി വനിതാ കമ്മീഷന്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നതായി മലിവാള്‍ വ്യക്തമാക്കി. കമ്മീഷനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഭരണകാലത്ത് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. വനിതകളുടെ അവസ്ഥ മെച്ചപ്പെടുത്താനായി നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ഇവ പ്രാവര്‍ത്തികമാക്കാന്‍ സുരക്ഷാകേന്ദ്രങ്ങള്‍, ജി.ബി റോഡ്, തിഹാര്‍ ജയില്‍ എന്നിവ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതുവരെയായി കമ്മീഷന്റെ പോരായ്മകളെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടില്ല. കമ്മീഷന്റെ അധികാരപരിധിക്കുള്ളില്‍ നിന്ന് അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണവും മന്ത്രിസഭയും തമ്മിലുള്ള തര്‍ക്കങ്ങള്‍ എന്നും കല്ലുകടിയായ ഡല്‍ഹിയില്‍ ഇനി കാര്യങ്ങള്‍ നന്നാവുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























