കലാമിന് ഉപചാരമര്‍പ്പിക്കുന്നതിന് ചെന്നൈയില്‍ സാധാരണക്കാര്‍ക്കും അവസരം

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെന്നൈയില്‍നിന്നും സൗജന്യ യാത്രയ്ക്ക് സൗകര്യം. രാമേശ്വരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ ഗാനി എന്ന സാമൂഹിക പ്രവര്‍ത്തകനാണ് രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതിക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കുന്നതിന് സാധാരണക്കാര്‍ക്കും സൗകര്യമൊരുക്കിയത്.
ചെന്നൈയില്‍നിന്നും രാമേശ്വരത്തേയ്ക്കുള്ള സൗജന്യ യാത്രയാണ് സാമൂഹിക പ്രവര്‍ത്തകന്റെ വാഗ്ദാനം. താല്‍പര്യമുള്ളവര്‍ക്ക് രാവിലെ 10 മുതല്‍ ചെന്നൈ കോയമ്പേട് ബസ് ടെര്‍മിനലില്‍ എത്തുകയോ തങ്ങളെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാമെന്ന് അബ്ദുള്‍ ഗാനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രചോദനമായിരുന്ന കലാമിന് ആദരാഞ്ജലിയര്‍പ്പിക്കുന്നതിന് സാധാരണക്കാരും ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രവീണ്‍ ട്രാവല്‍സുമായി തങ്ങള്‍ ബന്ധപ്പെട്ടത്. നിരവധിപ്പേരാണ് കലാമിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആഗ്രഹമറിയിച്ച് തങ്ങളെ ബന്ധപ്പെട്ടത്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ബസുകളും അനുവദിക്കാനാണ് തന്റെ തീരുമാനമെന്നും അബ്ദുള്‍ ഗാനി പറയുന്നു. രാമേശ്വരത്ത് എത്തുന്നവര്‍ക്ക് സൗജന്യ താമസവും ഗാനിയും സംഘവും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























