വധശിക്ഷയില്‍ മുസ്ലിംകളോട് വിവേചനം കാണിക്കുന്നുണ്ടെന്ന് പ്രകാശ് കാരാട്ട്

ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും എന്തുകൊണ്ടാണ് മുസ്ലിംകളോട് മാത്രം വിവേചനം കാണിക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
2004 മുതല്‍ തൂക്കി കൊന്നവരില്‍ മൂന്നു പേരും മുസ്ലിംകള്‍ ആണെന്നും ബാക്കിയുള്ളവരുടെ ദയാഹരജികളില്‍ ശിക്ഷാ ഇളവു നല്‍കുകയോ തള്ളുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു സമുദായക്കാര്‍ക്ക് ശിക്ഷാ ഇളവു കിട്ടുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. ഹിന്ദു തീവ്രവാദ കേസുകളില്‍ സര്‍ക്കാറിന് മൃദുസമീപനമാണെന്നും വധശിക്ഷയില്‍ വിവേചനം പാടില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























