രാഹുല്‍ ഇന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍, ചെയര്‍മാനിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സന്ദര്‍ശനം നടത്തും. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ(എഫ്ടിഐഐ) ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് രാഹുല്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംഭവം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ സമരാനുകൂലികള്‍ ഉദ്ദേശിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























