എലി പറ്റിച്ച പണി നോക്കണേ! നാലു മണിക്കൂര്‍ പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഡല്‍ഹിയില്‍നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കേണ്ടി വന്നത്. തിരിച്ചിറക്കിയപ്പോഴേക്കും വിമാനം പറന്നു തീര്‍ത്തത് നാലു മണിക്കൂര്‍! എന്തായാലും യാത്രക്കാരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനപ്പെട്ടതെന്നും അതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നും വ്യക്തമാക്കി എയര്‍ ഇന്ത്യ അധികൃതര്‍ രംഗത്തെത്തി.
ഇന്നലെയായിരുന്നു സംഭവം. മിലാനിലേക്കുള്ള എയര്‍ ഇന്ത്യയുടെ 123 വിമാനത്തിലാണ് യാത്രാമധ്യേ എലിയെ കണ്ടത്. വിമാനത്തിലുണ്ടായിരുന്നത് 200ല്‍ അധികം യാത്രക്കാര്‍. എലിയെ കാണുമ്പോള്‍ വിമാനം പാക്കിസ്ഥാന്റെ ആകാശത്തിലായിരുന്നു. എലിയെ കണ്ട ഉടനെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം വിമാനം മിലാനിലേക്കു പോകുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























