മലയാളി ജവാന്‍ ജമ്മുവില്‍ ആത്മഹത്യ ചെയ്തു

മലയാളി ജവാന്‍ ജമ്മുവില്‍ ആത്മഹത്യ ചെയ്തു. ജമ്മു പട്ടണത്തിലെ ഛത്ത ക്യാന്പില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊല്ലം സ്വദേശിയായ ഗോകുല കുമാറാണ് തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























