പെട്രോളിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു

ആഗോള വിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയുമാണ് കുറച്ചത്. വിലക്കുറവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ നികുതികള്‍ കൂടി വരുമ്പോള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ടാകും.
എണ്ണക്കമ്പനികള്‍ സബ്‌സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറിന്റെ വില 23.50 രൂപയും കുറച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 608.50 രൂപയില്‍നിന്ന് 585 രൂപയാകും. കഴിഞ്ഞ ജൂലൈ ഒന്നിന് സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 രൂപ കുറച്ചിരുന്നു.
ആഗോള വിപണിയില്‍ വിലകുറഞ്ഞതിനാല്‍ എണ്ണക്കമ്പനികള്‍ ഇന്ധന വിലകുറക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























