ജമ്മു കാശ്മീരിലെ പൊലീസ് ചെക് പോയന്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ പൊലീസ് ചെക് പോയന്റിന് നേരെ തീവ്രവാദികളുടെ ആക്രമണം. മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്. ബരാമുല്ലഫശ്രീനഗര്‍ ദേശീയപാതയില്‍ പത്താനിലെ മിര്‍ഗുണ്ട് ചെക് പോയന്റിന് നേരെയാണ് വെടിവെപ്പ് നടന്നത്. വെള്ളിയാഴ്ച രാത്രി ചെക് പോയന്റില്‍ എത്തിയ ടവേര കാര്‍ പരിശോധിക്കാന്‍ ശ്രമിക്കവെ രണ്ട് തീവ്രവാദികള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികളുടെ ആക്രമണം മുന്നില്‍ കണ്ട് ശ്രീനഗറില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക ചെക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























