ഇന്ത്യന്‍ സുരക്ഷാ ഉപദേഷാടാവ് ഡോവലിനെതിരെ പാക് ബുദ്ധിജീവി

ഇന്ത്യന്‍ സുരക്ഷാ ഉപദേഷാടാവ് ഡോവലിനെ പരിഹസിച്ച് പാക് ബുദ്ധിജീവി രംഗത്ത്. മോഡി അധികാരത്തില്‍ എത്തിയപ്പോള്‍ രാജ്യസുരക്ഷ ഏല്‍പ്പിച്ച ഡോവല്‍ ഇതിനോടകം തന്റെ മിടുക്ക് പുറത്തെടുത്തിട്ടുള്ളതാണ്. ഇപ്പോള്‍ അദ്ദേഹം തീവ്രവാദികളുടെ പേടി സ്വപ്‌നമാണ്. റോയ്ക്കായി പാക്കിസ്ഥാനില്‍ രഹസ്യമായി കഴിഞ്ഞിട്ടുള്ള ആളാണ് ഡോവല്‍. ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം ഇന്ത്യയുടെ വഴിയിലെത്തിയത് ഡോവലിന്റെ നയതന്ത്ര നീക്കത്തിന്റെ ഫലമാണ് .
പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതും ഡോവല്‍ തന്നെയാണ്. ഇതിനിടെയാണ് ഡോവിലനെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പാക്കിസ്ഥാനി മാദ്ധ്യമപ്രവര്‍ത്തകന്‍ ഡോ. ഷാഹിദ് മസൂദ് രംഗത്ത് എത്തിയത്.. പാക്കിസ്ഥാനിലെ ഒരു പ്യൂണിനോ തൂപ്പുകാരനോ പോലും ഡോവലിനേക്കാള്‍ മികച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാന്‍ സാധിക്കും. അദ്ദേഹത്തിന്റെ സമീപകാല കോമാളിത്തരങ്ങള്‍ ഇതാണ് കാണിക്കുന്നതെന്നും മസൂദ് പറഞ്ഞു. ഈ മാസം 28ന് ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഡോവലിനെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്.
ഇന്ത്യയുടെ ദേശീയ സുരഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് പാക്കിസ്ഥാന്‍ കൂടുതല്‍ ശത്രുവായി കാണുന്നതെന്ന് പരസ്യമായ രഹസ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























