വധശിക്ഷ ഗുണം ചെയ്യില്ലെന്ന് തരൂര്‍, തരൂരിന്റെ പരിപാടികള്‍ ഉപരോധിക്കുമെന്ന് യുവമോര്‍ച്ച, പ്രവര്‍ത്തകര്‍ തരൂരിന്റെ കോലം കത്തിച്ചു

വധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ശശി തരൂര്‍ എംപി. തന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്റെ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും തരൂര്‍ പറഞ്ഞു. വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല. അത് പ്രതികാരം തീര്‍ക്കല്‍ മാത്രമാണ്.
യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയത്. വധശിക്ഷയെ കുറിച്ച് നേരത്തെ തന്നെയുള്ള അഭിപ്രായമാണിതെന്നും സംശയമുള്ളവര്‍ക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.
എന്നാല്‍ ശശി തരൂരിന്റെ പരിപാടികള്‍ ഉപരോധിക്കുമെന്ന് യുവമോര്‍ച്ച വ്യക്തമാക്കി. യാക്കൂബിന്റെ വധശിക്ഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണിത് . പ്രവര്‍ത്തകര്‍ തരൂരിന്റെ കോലം കത്തിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























