ഇന്ത്യയില്‍ പ്രമുഖ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം?

പോണ്‍സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നിന്ന് വിവിധ നെറ്റുവര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന നാല് സൈറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ എം.ടി.എന്‍.എല്‍, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ എന്നീ നെറ്റുവര്‍ക്കുകളില്‍ പോണ്‍ ഹബ്, ബ്രേസേഴ്‌സ്, റെഡ്ട്യൂബ്, ബംഗ്രൂസ് എന്നീ സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സോഷ്യല്‍ സൈറ്റുകളില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
പോണ്‍ വ്യാപകമാകുന്നതിന് എതിരെ കമ്യൂണിക്കേഷന്‍ മന്ത്രാലയം നടത്തുന്ന രഹസ്യ ദൗത്യത്തിന്റെ ഭാഗമാണ് ഇതെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























