അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ജമ്മുകശ്മീരില്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാകിസ്താന്‍ സേനയുടെ ആക്രമണം. യാതൊരു പ്രകോപനവും കൂടാതെ ആര്‍.എസ് പുരയിലെ കോട്രാന്‍ക സെക്ടറിനു നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
പുലര്‍ച്ചെ 1.30 ഓടെയാണ് വെടിവയ്പ്പു തുടങ്ങിയത്. ഇന്ത്യന്‍ സേനയും ശക്തമായി തന്നെ തിരിച്ചടിച്ചു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടര്‍ന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പ്രകോപനങ്ങളില്ലാതെ വെടിവയ്പ്പ് നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























