ഐസ്‌ഐഎസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 20 ഇന്ത്യാക്കാര്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടനയില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ20 ഇന്ത്യാക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. നേരത്തേ ചേര്‍ന്ന ഒരാള്‍ക്ക് പിന്നാലെ ഐഎസില്‍ ചേരുന്നതിനായി രണ്ടു മലയാളികള്‍ സിറിയയിലേക്ക് പോയതായി കേന്ദ്ര ഇന്റലിജന്റ്‌സാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മഹാരാഷ്ര്ട, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേയാണ് കേരളീയരുടേയും സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങളും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ വ്യക്തി വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആറുമാസം മുമ്പ് ഒരാള്‍ ഐഎസില്‍ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫില്‍ ജോലിക്ക് പോയ മറ്റു രണ്ടു പേര്‍കൂടി സിറിയയിലേക്ക് പോയിരിക്കുന്നത്.ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയല്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെയും പോലീസ്ഇന്റലിജന്‍സ് മേധാവികളുടെയും യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് വിഷയമായിരുന്നു. രാജ്യത്ത് നിന്നും 20 ലധികം പേര്‍ ഐഎസിലുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കശ്മീരില്‍ നിന്നും അധികം പേര്‍ ചേര്‍ന്നിട്ടില്ല.
രാജ്യത്തെ ഒരു സംഘടനയും ഐ.എസ്സിനെ അനുകൂലിക്കുന്നില്ല എന്നിരിക്കെയാണ് 20 പേര്‍ സംഘടനയില്‍ അംഗങ്ങളായി ചേരുന്നത്. സോഷ്യല്‍ മീഡിയയും ദാരിദ്ര്യവുമാണ് ആളെ കൂട്ടാനുള്ള ഉപാധിയായി ഐഎസ് ഉപയോഗിക്കുന്നത്. ഇതിനെതിരേ പോലീസിനെയും സൈബര്‍ വിംഗിനെയും ശക്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























