ലളിത് മോദി വിവാദം: തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സുഷമ സ്വരാജ്

ലളിത് മോദി വിവാദത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ലളിത് മോദിയെ താന്‍ ഒരിക്കലും വഴിവിട്ട് സഹായിച്ചിട്ടില്ല. മോദിക്ക് യാത്രാനുമതിക്കായി ബ്രിട്ടീഷ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടില്ലെന്നും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുഷമ പറഞ്ഞു. വിഷയത്തില്‍ നേരത്തേ തന്നെ രാജ്യസഭയില്‍ പ്രസ്താവന നടത്താന്‍ തയാറായിരുന്നെന്നും സുഷമ വ്യക്തമാക്കി.
സഭാസ്തംഭനം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. അതേസമയം, ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റാന്‍ ബിജെപി നേതൃത്വം തയാറായില്ലെങ്കില്‍ പാര്‍ലമെന്റില്‍ പ്രക്ഷോഭം ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























