മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് അപകടം. താനെയിലാണ് കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചത്. മൂന്നുനിലയുള്ള താമസ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
താനെ വെസ്റ്റിലാണ് അപകടം നടന്നത്. പുലര്‍ച്ചെ 2.45നായിരുന്നു ഏറെ പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കം തന്നെയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് ദിവസം മുമ്പ് താനെയില്‍ തന്നെ മൂന്നുനില കെട്ടിടം തകര്‍ന്ന് രണ്ട് മലയാളികളടക്കം ഒമ്പതുപേര്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പ്രദേശത്ത് കെട്ടിടം തകര്‍ന്ന് അപകടമുണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























