കലാമിനോടുള്ള ആദരസൂചകമായി മദ്രാസ് ഹൈക്കോടതി ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കും

മദ്രാസ് ഹൈക്കോടതി ഈ ആഴ്ച ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കുന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് മദ്രാസ് ഹൈക്കോടതി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന അനുശോചന യോഗത്തില്‍ ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് പതിനഞ്ച് മിനിട്ട് അധികം പ്രവര്‍ത്തിക്കുമെന്നാണ് ചീഫ് ജസ്റ്റീസ് അറിയിച്ചിരിക്കുന്നത്. അനുശോചന യോഗത്തിനായി തിങ്കളാഴ്ച കോടതി പതിവ് സമയത്തിലും നേരത്തേ പിരിഞ്ഞിരുന്നു.
കലാമിന് ആദരമര്‍പ്പിച്ച് കേരളത്തില്‍ ആലപ്പുഴ, മലപ്പുറം കളക്ടറേറ്റുകള്‍ ഉള്‍പ്പെടെ പല സര്‍ക്കാര്‍ ഓഫീസുകളും ഇക്കഴിഞ്ഞ ഞായറാഴ്ച പ്രവര്‍ത്തിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























