പാര്‍ലമെന്റിന്റെ നന്മയ്ക്കായാണ് എംപിമാര്‍ക്കെതരിരെ നടപടിയെടുത്തതെന്ന് സുമിത്രാ മഹാജന്‍

25 കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി സ്പീക്കര്‍ സുമിത്രാ മഹാജന്‍. പാര്‍ലമെന്റിന്റെ നന്മയ്ക്കായാണു നടപടിയെടുത്തത്. തുടര്‍ച്ചയായി സഭയില്‍ ബഹളം വച്ചിരുന്ന എംപിമാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
അതു തിരുത്താത്തതുകൊണ്ടാണ് എംപിമാര്‍ക്കെതിരേ നടപടിയെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌ക്കരിക്കും. ഈയാഴ്ച സഭയില്‍ നിന്നു വിട്ടുനില്ക്കാനാണു പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























