സുന്ദരികളായ യുവതികളെ ആം ആദ്മി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് സോംനാഥ് ഭാരതി

ഡല്‍ഹി പോലീസിന്റെ നിയന്ത്രണം ആം ആദ്മി സര്‍ക്കാരിനു ലഭിച്ചാല്‍ സുന്ദരികളായ യുവതികളെ ഏത് അര്‍ധരാത്രിയും സംരക്ഷിക്കാന്‍ തയാറാണെന്ന് ഡല്‍ഹി മുന്‍ നിയമ മന്ത്രിയും എംഎല്‍എയുമായ സോംനാഥ് ഭാരഥി. സംസ്ഥാന സര്‍ക്കാരിനു പോലീസിന്റെ അധികാരം ലഭിച്ചാല്‍ സുന്ദരികള്‍ക്ക് ഏത് രാത്രിയിലും പേടികൂടാതെ പുറത്തിറങ്ങാന്‍ കഴിയും.
സര്‍ക്കാര്‍ യുവതികള്‍ക്ക് എല്ലാ തരത്തിലുള്ള സംരക്ഷണവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയുടെ പൈങ്കിളി പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. സോംനാഥിന്റെ സുന്ദരികളെ സംരക്ഷിക്കുമെന്ന പ്രസ്താവന വെറുപ്പുളവാക്കുന്നതും വിലകുറഞ്ഞതുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും നിയമമന്ത്രി സ്ഥാനത്തിരുന്നു നിയമലംഘനം നടത്തിയ ആളാണ് സോംനാഥ് എന്നും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസിന്റെ മുഖ്യവക്താവ് ശര്‍മിസ്ത മുഖര്‍ജി ആരോപിച്ചു.
സോംനാഥിന്റെ മനോഭാവമാണ് പ്രസ്താവനയിലൂടെ വ്യക്തമായതെന്നും അവര്‍ പറഞ്ഞു. എതിര്‍ക്കപ്പെടേണ്ട പ്രസ്താവനയാണ് സോംനാഥിന്റേതെന്ന് മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ വിജേന്ദ്ര ഗുപ്തയും ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























