ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചയാള്‍ പിടിയില്‍

തമിഴ്‌നാട് സ്വദേശി ജയലളിതയുടെ ആരോഗ്യ നിലയെക്കുറിച്ച് വാട്‌സ്ആപ്പില്‍ സന്ദേശമയച്ച ഒരാളെ പോലീസ് പിടികൂടി. വെല്ലൂര്‍ സ്വദേശി കുമാരനാണ് പിടിയിലായത്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരോ ഭരണകക്ഷി എ.ഐ.ഡി.എം.കെയോ ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അതേസമയം ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായാണ് എ.ഐ.ഡി.എം.കെ പ്രതികരിക്കുന്നത്. ജയയുടെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞാല്‍ പറയുന്നവന്റെ നാവ് അരിയുമെന്ന് ഒരു എ.ഡി.എം.കെ എം.പി പറഞ്ഞിരുന്നു. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങിലും ജയലളിത പങ്കെടുത്തിരുന്നില്ല. ആരോഗ്യസ്ഥിതി മോശമാണെന്നായിരുന്നു വിശദീകരണം.
https://www.facebook.com/Malayalivartha


























