മോഡി ഇനി എന്താകും നിരോധിക്കുക? കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച നടക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി അടുത്തത് എന്തായിരിക്കും നിരോധിക്കുക എന്നതാണ്. പലരും പല അഭിപ്രായങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ബീഫ്, മാഗി, പോണ്‍ സൈറ്റ് എന്നിവ നിരോധിച്ച സ്ഥിതിയ്ക്ക് മോഡി ഇനി ഒരുപക്ഷെ വിവാഹം വരെ നിരോധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ നടപടികളെ കണക്കറ്റ് പരിഹസിച്ചാണ് സോഷ്യല്‍മീഡിയ അടുത്ത നിരോധനത്തെ കുറിച്ച് സംസാരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
#nextbanidea എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടക്കുന്നത്. ടിവി സീരിയല്‍ മുതല്‍ എംപിമാരുടെ പേരുകള്‍ വരെയാണ് നിരോധിക്കേണ്ട ലിസ്റ്റില്‍ ചിലര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടിഫിക്കേഷന്‍ ലിസ്റ്റില്‍ ഭൂരിഭാഗമാളുകള്‍ക്കും ശല്യമാകുന്ന കാന്‍ഡി ക്രാഷിനാണ് ഇനി നിരോധനം വേണ്ടതെന്ന് ചിലര്‍ പറയുന്നു.
ഒലീവ് ഓയില്‍, ടിവി ഷോകള്‍, പിസ തുടങ്ങിയവ നിരോധിക്കണമെന്നാണ് ചേതന്‍ ഭഗതിന്റെ അഭിപ്രായം. സംഘി എന്ന വാക്ക് നിരോധിക്കണമെന്നും ചിലര്‍ ട്വിറ്റ് ചെയ്യുന്നു. മോഡി വിവാഹം കഴിക്കാത്തത് കൊണ്ട് വിവാഹം നിരോധിക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























