രാജ്യത്ത് ഉടന്‍തന്നെ താല്‍പര്യമുള്ള ആര്‍ക്കും പെട്രോള്‍ പമ്പ് തുടങ്ങാന്‍ അവസരം

അപേക്ഷിക്കുന്ന ആര്‍ക്കും ഉടനടി വൈദ്യൂതി കണക്ഷന്‍, ഗ്യാസ് കണക്ഷന്‍, ഫോണ്‍ കണക്ഷന്‍ എന്നൊക്കെ കേള്‍ക്കുക പതിവാണ്. എന്നാല്‍ അപേക്ഷിക്കുന്ന ആര്‍ക്കും പെട്രോള്‍ പമ്പ് തുടങ്ങാം എന്ന സ്ഥിതി വന്നാല്ലോ? ഉടന്‍ തന്നെ രാജ്യത്ത് പെട്രോള്‍ പമ്പ് തുടങ്ങുവാന്‍ താല്‍പര്യം ഉള്ള ആര്‍ക്കും അവസരം നല്‍കുന്ന തരത്തിലേക്കു കാര്യങ്ങള്‍ മാറും. ഫിനാന്‍ഷ്യല്‍ ഡെയ്‌ലിയാണ് കേന്ദ്രം ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുവാന്‍ തയാറെടുക്കുന്നുവെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുസംബന്ധിക്കുന്ന ചര്‍ച്ചകള്‍ എണ്ണ കമ്പനികളുമായി സര്‍ക്കാര്‍ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. പമ്പ് തുടങ്ങുന്നതിനാവശ്യമായ മൂലധനം താല്‍പര്യമുള്ള ആളുടെ കൈയില്‍ ഉണ്ടാകണമെന്നു മാത്രമായിരിക്കും പുതിയ വ്യവസ്ഥ. രാജ്യത്ത് ആകെ 53,419 പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 50,447 പമ്പുകള്‍ പൊതുമേഖല എണ്ണകമ്പനികളായ ഐഒസി ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























