ആര് പറയുന്നത് വിശ്വസിക്കണം? മാഗി നൂഡില്‍സില്‍ മായങ്ങളില്ലെന്ന് പരിശോധനാഫലം

മാഗിയ്ക്കായി കരയുന്ന കുട്ടിയ്ക്ക്, മോനെ അത് വിഷമാണെന്ന് പറഞ്ഞ് എത്രപ്രാവശ്യമാ മക്കളെ വഴക്ക് പറഞ്ഞത്. അടിയും കൊടുത്ത് പുളിയും കുടിച്ച് കഴിഞ്ഞപ്പോള്‍ ദേ വരുന്നു. കേട്ടത് കള്ളം മാഗിയില്‍ മായമില്ല.
മാഗി നൂഡില്‍സില്‍ മായങ്ങളില്ലെന്ന പരിശോധനാഫലം പുറത്തു വന്നു. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൈസൂര്‍ ലാബില്‍ പരിശോധിച്ച മാഗി നൂഡില്‍സിലാണ് മായങ്ങളില്ലെന്ന് കണ്ടെത്തിയത്. നേരത്തെ, മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ലാബില്‍ പരിശോധന നടത്തിയത്.
മാഗി നൂഡില്‍സ് നിരോധിച്ചതിനെതിരെ നെസ്‌ലെ ഇന്ത്യ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇന്ത്യയില്‍ മാഗി നൂഡില്‍സ് നിരോധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























