വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുക്കം തുടങ്ങി

ബിഹാര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കം തുടങ്ങി. കേരളത്തിലെ ആദ്യ നടപടിയായി നവംബര്‍ രണ്ടിനു കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 30 വരെ അപേക്ഷകളും പരാതികളും സ്വീകരിക്കും. ജനുവരി 11ന് ആണ് അന്തിമ പട്ടിക പുറത്തുവിടുക.
പട്ടിക പുതുക്കല്‍ ജോലിയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പങ്കാളിത്തമുറപ്പാക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടികള്‍ ബൂത്ത് തലത്തില്‍ ചുമതലപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് (ബിഎല്‍എ) ഒരു ദിവസം പരമാവധി 10 അപേക്ഷകള്‍ സമര്‍പ്പിക്കാം. ബിഎല്‍എ മൊത്തം 30 അപേക്ഷകളില്‍ കൂടുതല്‍ നല്‍കിയാല്‍ ഓരോ അപേക്ഷയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ടു പരിശോധിക്കണം. അപേക്ഷകളെല്ലാം താന്‍ പരിശോധിച്ചതും ശരിയെന്നു ബോധ്യപ്പെട്ടതുമാണെന്നു ബിഎല്‍എ സാക്ഷ്യപ്പെടുത്തുകയും വേണം.
അപേക്ഷകളുടെയും പരാതികളുടെയും പട്ടിക ഓരോ ആഴ്ചയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കണമെന്നും നിര്‍ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























