ജമ്മുവിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ ബി.എസ്.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഉദ്ധംപൂരിന് അടുത്തുള്ള സമുറൂലിയിലെ ദേശീയപാതയിലാണ് സംഭവം. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഒരു തീവ്രവാദിയെ വധിച്ചു. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ത്ഥയാത്രാ സംഘം പ്രദേശത്ത് കൂടി കടന്നുപോയി അല്‍പസമയത്തിന് ശേഷമായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബി.എസ്.എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























