പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ 151 മരണം; പ്രളയം ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം മുതല്‍ തുടരുന്ന വെള്ളപ്പൊക്കത്തില്‍ 151 പേര്‍ കൊല്ലപ്പെടുകയും എട്ടു ലക്ഷംപേരെ പ്രളയം ബാധിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഒരു മാസമായി ആരംഭിച്ച മഴ ഇപ്പോഴും പാക്കിസ്ഥാന്റെ പല ഭാഗത്തും നിലയ്ക്കാതെ പെയ്യുകയാണ്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 101 പേര്‍ക്കു പരിക്കേറ്റിരുന്നു. 4,517 വീടുകള്‍ക്കു നാശനഷ്ടങ്ങളുണ്ടായി. രാജ്യത്താകെ 481 ദുരിതാശ്വാസ ക്യാമ്പുകളും 150 മെഡിക്കല്‍ ക്യാമ്പുകളും തുറന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























