മന്ത്രി പത്‌നിക്കും വേണ്ടേ ഒരു പിജി… വിദ്യാഭ്യാസ മന്ത്രിയുടെ ഭാര്യയ്ക്ക് പകരം മറ്റൊരു സ്ത്രീ പരീക്ഷയെഴുതി

ഛത്തീസ്ഗഡിലെ വിദ്യാഭ്യാസ മന്ത്രിയായ കേദാര്‍ കാശ്യപിന്റെ ഭാര്യ ശാന്തി കാശ്യപിന് പകരം യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയത് വ്യാജ പരീക്ഷാര്‍ത്ഥി. ജഗ്ദല്‍പൂരിലെ സുന്ദര്‍ലാല്‍ ശര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായ ശാന്തിക്ക് പകരം മറ്റൊരു സ്ത്രീയാണ് പരീക്ഷ എഴുതിയത്.
ഭാന്‍പുരി ജില്ല സ്വദേശിയും മന്ത്രിയുടെ ഭാര്യാ സഹോദരിയുമായ കിരണ്‍ മൗര്യ എന്ന സ്ത്രീയാണ് ശാന്തിക്ക് പകരക്കാരിയായി പരീക്ഷയെഴുതാനെത്തിയത്. ഇംഗ്ലീഷ് ലാംഗ്വേജ് സ്റ്റഡീസ് എന്ന പരീക്ഷ എഴുതാനായി കിരണ്‍ പത്ത് മണിയോടെയാണ് പരീക്ഷാ ഹാളില്‍ പ്രവേശിച്ചത്. പരീക്ഷ തുടങ്ങിയ ശേഷം ആള്‍മാറാട്ടം നടന്ന വിവരം ഹാളിലുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുകയും അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അവരെ അവിടെ നിന്നും മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























