വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി

വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി. മുംബയിലെ കോല്‍ഹാപൂരിലാണ് സംഭവം. ഇരുന്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരന്‍ കുറ്റം സമ്മതിച്ചു. സഹോദരി മോശം വസ്ത്രങ്ങള്‍ ധരിക്കുകയും ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോവുകയും മറ്റും ചെയ്യുന്നത് പതിവായിരുന്നെന്നും ഇതില്‍ കുപിതനായാണ് താന്‍ സഹോദരിയെ കൊന്നതെന്നും സഹോദരന്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ല ഇതെന്ന് കോല്‍ഹാപൂര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























