സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഒന്‍പതു തീവ്രവാദികള്‍ ഡല്‍ഹിയിലേയ്ക്ക് കടന്നതായി സൂചന

രാജ്യതലസ്ഥാനത്തേയ്ക്ക് ഒന്‍പതു തീവ്രവാദികള്‍ കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദ്ദേശം. സ്വാതന്ത്ര്യദിനത്തില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. വന്‍ സ്‌ഫോടക ശേഖരവും തീവ്രവാദികളുടെ കൈവശമുണ്ടെന്നും ഇതില്‍ ആര്‍ഡിഎക്‌സ് ഡിറ്റണേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുമെന്നും മെയില്‍ ടുഡെ റിപ്പോര്‍ട്ടു ചെയ്യുന്നു.
സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി. മൂന്ന് മാസം മുന്‍പ് തന്നെ ഡല്‍ഹിയില്‍ ആയുധങ്ങള്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
അടുത്തിടെ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ ഭീകരര്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പോലീസ് സ്റ്റേഷനു നേരെ നടത്തിയ ആക്രമണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























