തെരഞ്ഞെടുപ്പിലെ കനത്ത വിജയം വെല്ലുവിളികള്‍ വര്‍ധിപ്പിച്ചുവെന്ന് കെജ്രിവാള്‍

കേന്ദ്ര സര്‍ക്കാരുമായുള്ള ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ അധികാര തര്‍ക്കങ്ങള്‍ രൂക്ഷമായതിന് പിന്നാലെ പുതിയ പ്രസ്താവനയുമായി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാള്‍ രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി കൂടുതല്‍ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങിയതെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
പാര്‍ട്ടിയുടെ വളര്‍ച്ച ചിലരില്‍ ഭയമുളവാക്കുന്നു എന്ന സൂചന നല്‍കിയായിരുന്നു കെജ്രിവാളിന്റെ പ്രസംഗം. തങ്ങള്‍ കരുതിയിരുന്നത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയാവും വെല്ലുവിളികള്‍ നേരിടേണ്ടിവരുകയെന്നാണ്. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി ആരംഭിച്ചത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വന്‍ ഭൂരിപക്ഷം നേടിയതോടെയാണ്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ അവര്‍ പ്രതികാര നടപടികള്‍ക്ക് ശ്രമിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ വന്‍ വിജയം സ്വന്തമാക്കിയതിന് ശേഷവും ഇത് തുടരുമെന്ന് കരുതിയിരുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
തങ്ങള്‍ സത്യത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയിക്കുമെന്ന വിശ്വാസവുമുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയെ എല്ലാവിധത്തിലും മികച്ചതാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























