സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര പിബി യോഗം വിളിച്ചു

സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താനാണു യോഗം. ഞായറാഴ്ചയാണു യോഗം ചേരുക. കേരളത്തിലെ സംഘടനാവിഷയങ്ങളും രാഷ്ട്രീയസ്ഥിതിയും യോഗം ചര്‍ച്ച ചെയ്യും.
ബിജെപി-എസ്എന്‍ഡിപി സഖ്യനീക്കവും കേരളത്തില്‍ ബിജെപി വളരുന്നതിനുള്ള സാഹചര്യവും യോഗം വിലയിരുത്തും. വി.എസ്. അച്യുതാനന്ദനെതിരേയുള്ള പിബി കമ്മീഷന്റെ റിപ്പോര്‍ട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും യോഗം വിലയിരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും യോഗത്തിനെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























