മാന്യമായി വസ്ത്രം ധരിച്ചില്ല, സഹോദരിയെ സഹോദരന്‍ തലക്കടിച്ചുകൊന്നു

ആണ്‍സുഹൃത്തുകളുടെ കൂടെ കൂട്ടുകൂടാന്‍ പാടില്ല, മുട്ടിന് മുകളില്‍ പൊങ്ങി നില്‍ക്കുന്ന വസ്ത്രം ധരിക്കാന്‍ പാടില്ല, ക്യത്യം സമയത്തിന് വീട്ടിലെത്തണം ഇത്തരം നിബന്ധനങ്ങള്‍ വച്ചാല്‍ എന്ത് ചെയ്യും. സഹോദരിമാരുണ്ടെങ്കില്‍ അല്‍പമെങ്കിലും അവരെ സ്വതന്ത്രമായി വിടണമെന്ന് പറയുന്നവരാണ് ഇന്നുള്ളവരില്‍ പലരും.
\'മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന\' കാരണം പറഞ്ഞ് പതിനേഴുകാരിയെ സഹോദരന്‍ തലക്കടിച്ചുകൊന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. വസ്ത്രധാരണത്തിനൊപ്പം സഹോദരി ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികള്‍ക്ക് സ്ഥിരമായി പോകുന്നതും പ്രകോപനമായെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മുംബൈയിലെ കോല്‍ഹാപൂരില്‍ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം.
കര്‍ട്ടന്‍ ഇടാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അടിയേറ്റ പെണ്‍കുട്ടി തലക്ക് ഗുരുതരമായി ക്ഷതമേറ്റാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരന്‍ കുറ്റം സമ്മതിച്ചു. അപകര്‍ഷതാബോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ലെന്ന് കോല്‍ഹാപൂര്‍ പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























