കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷനില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

ലോക്‌സഭയില്‍ 25 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രംഗത്ത്. സിനിമാ താരംകൂടിയായ ശത്രുഗ്‌നന്‍ സിന്‍ഹയാണ് സ്പീക്കറുടെ നടപടിയില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
\'ദിവസംതോറും പാര്‍ലമെന്റിലുണ്ടാകുന്ന വിഷയങ്ങളില്‍ ഖേദം തോനുന്നു. പ്രത്യേഗിച്ച് 25 എം.പി സുഹൃത്തുക്കളുടെ സസ്‌പെന്‍ഷനില്‍. പ്രശ്‌നം നടക്കുമ്പോള്‍ സഭയിലില്ലാതിരുന്ന എം.പിയും നടപടി നേരിട്ടതും ദു:ഖിപ്പിച്ചുവെന്ന്\' സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ എംപിമാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ എംപിമാര്‍ക്ക് സ്പീക്കര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























