മോദി പരാമര്‍ശം പിന്‍വലിക്കണമെന്നു നിതീഷ്‌കുമാര്‍, മുസാഫര്‍പൂരില്‍ നടത്തിയ പ്രസംഗത്തില്‍ മോദി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലാക്കിയത്

തന്നെ അപമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് കുമാറിന്റെ ഡിഎന്‍എക്ക് എന്തോ തകരാറുണ്ടെന്നു മുസാഫര്‍പൂരില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞതാണു നിതീഷിനെ ചൊടിപ്പിച്ചത്. തന്റെ ഡിഎന്‍എയെ അപമാനിക്കുക വഴി ബീഹാര്‍ ജനതയെയാണു അദ്ദേഹം മുറിവേല്‍പിച്ചത്.
ഇത് മോദിയുടെ നേതൃത്തെ അവിശ്വസിക്കുന്നതിലേക്കു ജനങ്ങളെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി മാപ്പു പറയണമെന്നു ജനതാദള്‍(യു) നേതാവ് കെ.സി.ത്യാഗിയും ആവശ്യപ്പെട്ടു. മോദി ഇപ്പോള്‍ ആര്‍എസ്എസ് പ്രചാരകനല്ലെന്നും അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























