മന്‍ കി ബാത്ത് പരസ്യത്തിനായി ചെലവാക്കിയത് 8.5 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍

ചെറിയ തുകയൊന്നുമില്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്ത് പരസ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. 8.5 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തിനായി ചെലവാക്കി കഴിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനിലെ ആം ആദ്മി പാര്‍ട്ടി മീഡിയ കോ ഓര്‍ഡിനേറ്റര്‍ മുള്‍ക് രാജ് ആനന്ദിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണു പരസ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ വന്‍തുക ചെലവഴിച്ചതായി കാണിച്ചിട്ടുള്ളത്. ജനുവരി മുതല്‍ ജൂലൈ 29 വരെ പത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതു വഴിയാണ് 8.5 കോടി രൂപ ചെലവായതെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























