മാഗി നൂഡില്‍സിന് ഇന്ത്യയില്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി

മാഗി നൂഡില്‍സിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഗോവയിലെയും മൈസുറിലെയും ലാബുകളില്‍ നടത്തിയ പരിശോധനയില്‍ മാഗിയില്‍ മായം ഇല്ലെന്നായിരുന്നു ഫലം. ഈ റിപ്പോര്‍ട്ടുകളെ മുഖവിലയ്‌ക്കെടുക്കാതെയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി പത്രക്കുറിപ്പ് ഇറക്കിയത്. ഇന്ത്യയില്‍ നിരോധിച്ച മാഗിനൂഡില്‍സിന് ക്ലീന്‍ചിറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മാഗി നൂഡില്‍സ് നിരോധിച്ചതിനെതിരെ നെസ്‌ലെ ഇന്ത്യ, മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയത് .മൈസുറിലെയും ഗോവയിലെയും ലാബിലായിരുന്നു പരിശോധന.
അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇന്ത്യയില്‍ മാഗി നൂഡില്‍സ് നിരോധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























