ആള്‍ദൈവം രാധേമാ സണ്ണിലിയോണിന്റെ കടുത്ത ആരാധിക, വൈറലായി ചിത്രങ്ങള്‍

ആള്‍ ദൈവങ്ങളുടെ നാടായ ഇന്ത്യയില്‍ അവരെക്കൊണ്ടുള്ള വിവാദങ്ങള്‍ക്കും ഒട്ടും കുറവില്ല. പുതിയ വിവാദ ആള്‍ ദൈവം രാധേമാ സ്ത്രീയാണെന്നുമാത്രം. പോരാത്തതിന് സണ്ണി ലിയോണിന്റെ ആരാധികയും.
ഇപ്പോള്‍ ആള്‍ദൈവത്തിന്റെ ചൂടന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നു. മിനി സ്‌കേര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവര്‍ അനുയായികളോട് തന്നെ എടുത്തുയര്‍ത്താന്‍ പറയുന്ന രംഗം ടിവി റിയാലിറ്റി ഷോ താരം രാഹുല്‍ മഹാജന്‍ ട്വീറ്റ് ചെയ്തതോടെയാണ് രാധേമാ ചിത്രങ്ങള്‍ വൈറലായത്.
മുംബൈയില്‍ കഴിയുന്ന ഇവരുടെ യഥാര്‍ത്ഥ പേര് സുഖ്‌വിന്ദര്‍ കൗര്‍ എന്നാണ്. പഞ്ചാബ് സ്വദേശിനിയാണ്. അതേസമയം, രാധേമായ്‌ക്കെതിരെ സ്ത്രീധന നിരോധന നിയപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിനിയില്‍ നിന്ന് ഭര്‍തൃബന്ധുക്കള്‍ ഏഴ് ലക്ഷം രൂപയും സ്വര്‍ണവും വിവാഹചെലവും ആവശ്യപ്പെടാന്‍ ഇവര്‍ നിര്‍ദേശിച്ചുവെന്നാണ് പരാതി.
നീലച്ചിത്രത്തില്‍ നിന്ന് ബോളിവുഡിലെത്തിയ സണ്ണിലിയോണിന്റെ കടുത്ത ആരാധികയാണ് വിവാദ ആള്‍ദൈവമെന്നും പരാതിക്കാരി ആരോപിക്കുന്നു. അതേസമയം, ഇവര്‍ പ്രകോപനപരമായ വേഷം ധരിക്കുന്നുവെന്നും അനുയായികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ പോലും അനുവദിക്കുമെന്നും മുംബൈയില്‍ നിന്നുളള അഭിഭാഷക ഫാല്‍ഗുനി ബ്രഹ്മഭട്ട് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























