ജമ്മുകാശ്മീരിലെ ഉധംപൂരില്‍ വീണ്ടും ഭീകരാക്രമണം: 2 പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്

ജമ്മൂകാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ പൊലീസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ബസന്ത്ഘട്ടില്‍ പൊലീസ് പോസ്റ്റിനു നേരെ വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആകമണത്തില്‍ രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമായിട്ടില്ല.
ഉധംപൂരില്‍ ബുധനാഴ്ച ബി.എസ്.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ബി.എസ്.എഫിന്റെ പ്രത്യാക്രണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു ഭീകരനെ നാട്ടുകാര്‍ പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ആക്രണമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























