ഇനി സ്വാഹ, മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി, പിന്നില്‍ നിന്ന് കുത്തിയത് തമിഴ്‌നാടിനുവേണ്ടിയെന്ന് ആരോപണം

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ അപേക്ഷയില്‍ കേസ് നടക്കുന്നതിനാല്‍ കേരളത്തിന്റെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ തമിഴ്‌നാട്ടില്‍ രാഷ്ടീയ അന്തരീക്ഷം ബിജെപിയ്ക്ക് അനുകൂലമാക്കുന്നതിനുവേണ്ടിയാണെന്നും ആരോപണമുണ്ട്.ജയലളിതയോട് അനുഭാവം പുലര്‍ത്തി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതിനു പിന്നില്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ പുതിയ ഡാം ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന് വേണ്ടി ശ്രമിക്കുന്നത് കോടതിയലക്ഷ്യ നടപടിയാകുമെന്നും തമിഴ്‌നാട് ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം കൂടി മുഖവിലയ്‌ക്കെടുത്താണ് പുതിയ ഡാമിന് വേണ്ടിയുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളിയത്.
വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്തയച്ചു. പരിസ്ഥിതി അനുമതി തേടി കേരളം നല്‍കിയ അപേക്ഷയിലെ തുടര്‍നടപടികളെല്ലാം അവസാനിപ്പിച്ചതായും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























