മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ യേദ യാക്കൂബ് മരിച്ചു

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ ഏലിയാസ് യേദ യാക്കൂബ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണം. മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കുള്ളില്‍ മരണത്തിനു കീഴടങ്ങുന്ന രണ്ടാമത്തെയാളാണു യേദ. നേരത്തെ പ്രതികളിലൊരാളായ യാക്കുബ് മേമനെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒളിവിലായിരുന്ന യേദയ്ക്കു ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധമാണുണ്ടായിരുന്നത്. യേദയുടെ മരണം സ്ഥിരീകരിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ വ്യക്തമാക്കി. മുംബൈ സ്‌ഫോടനത്തിന്റെ ബുദ്ധികേന്ദ്രമെന്നാണു യേദയെ ഹൈക്കോടതി വിശേഷിപ്പിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























