ജയലളിത വീണ്ടും പൊതുവേദിയില്‍; മോദിയെ സ്വീകരിക്കാനെത്തിയതു പ്രസന്നവതിയായി

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്നു ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍. തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിത ചെന്നൈ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനെത്തിയ മോദിക്കു കൈത്തറി നെയ്ത ഷാള്‍ നല്‍കിയാണു തലൈവി സ്വീകരിച്ചത്.
പൂര്‍ണ ആരോഗ്യവതിയെപ്പോലെ കാണപ്പെട്ട ജയലളിത പ്രസന്നവതിയായിരുന്നു. വിമാനത്താവളത്തില്‍ വച്ചു മോദിയുമായി അവര്‍ പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഗവര്‍ണര്‍ കെ. റോസയ്യയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ് കാംപസില്‍ നടന്ന ദേശീയ കൈത്തറി ദിനാഘോഷത്തില്‍ ജയലളിത പങ്കെടുത്തില്ല. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്്കാരം രാമേശ്വരത്തു നടന്നപ്പോള്‍ പോലും ജയലളിത എത്തിയിരുന്നില്ല. അവര്‍ രോഗക്കിടക്കയിലാണെന്ന ആഭ്യൂഹങ്ങള്‍ക്കും ഇത് ഇടവച്ചിരുന്നു.
ഇന്നു വൈകുന്നേരം മോദി അവരുമായി ചര്‍ച്ച നടത്തിയേക്കുമെന്നു സൂചനയുണ്ട്.
https://www.facebook.com/Malayalivartha























