ഇന്ത്യയിലെ വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച 16 പാക് തടവുകാരെ ഇന്ത്യ പാകിസ്ഥാന് കൈമാറി

ഇന്ത്യയിലെ വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച പതിനാറ് പാക് തടവുകാരെ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഡല്‍ഹിയിലെ പാക് ഹൈക്കമീഷന്‍ അനുവദിച്ച അത്യാവശ്യ യാത്രാ രേഖകളുടെ സഹായത്താലാണ് അവര്‍ സ്വരാജ്യത്തേക്ക് മടങ്ങിയത്. തടവുകാരെ അട്ടാരിയിലെ സംയുക്ത ചെക്‌പോസ്റ്റില്‍ വെച്ച് പാക് റേഞ്ചേഴ്‌സിന് കൈമാറിയതായി ബി.എസ്.എഫ് അറിയിച്ചു.
ചാരപ്രവര്‍ത്തനത്തിനും സംശയാസ്പദമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷിക്കപ്പെട്ടവരും വീസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ അതിര്‍ത്തിയ്ക്കുള്ളില്‍ നിന്നും പിടിയിലായ പാക് പൗരന്മാരാണ് മോചിതരായത്. ശ്രീനഗര്‍ ജയിലില്‍ നിന്നും അഞ്ച് പേരും ജമ്മുവില്‍ നിന്ന് എട്ടും അമൃത്സര്‍ ജയിലില്‍ നിന്നും ഒരാളും ഗുജറാത്തിലെ ഭുജ് ജയിലില്‍ നിന്ന് രണ്ട് തടവുകാരുമാണ് മോചിതരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























