രാഷ്ട്രപതിയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റാ മുഖര്‍ജിയെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി രോഗബാധിതയാണ് സുവ്‌റാ മുഖര്‍ജി. വെള്ളിയാഴ്ച വൈകിട്ടോടെ അവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ,ഒഡീഷാ സന്ദര്‍ശനം വെട്ടിച്ചുരുക്കി രാഷ്ട്രപതി ഡല്‍ഹിയില്‍ തിരിച്ചെത്തി. പുരിയിലെ ജഗന്നാഥ ക്ഷേത്രവും പുരി തീരത്ത് കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക് ഒരുക്കിയ മണല്‍ ശില്പവും വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി സന്ദര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























