രഹസ്യങ്ങള്‍ ചോര്‍ത്തും... ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കണ്ടെത്ല്‍. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ഓണ്‍ലൈനിലൂടെ പുറത്ത് വിടരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
ഓണ്‍ലൈന്‍ പ്രോക്‌സികളുടെ വളരെ സങ്കീര്‍ണമായ ശൃംഖലയുപയോഗിച്ചാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കടന്നുകയറ്റത്തിന് ശ്രമിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള പാക്ക് ശ്രമത്തെ അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവയ്പ് ശക്തമാക്കിയതിനു പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ് ഇത്തരത്തിലൊരു നീക്കം. ഭീകരവാദത്തെ തടയുന്നത് ചര്‍ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയ്ച്ചയിലൂടെ ലക്ഷ്യമാക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉധംപൂരില്‍നിന്ന് പാക്കിസ്ഥാന്‍ ലഷ്‌കറെ തയിബ ഭീകരന്‍ മുഹമ്മദ് നവീദ് പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























