മോഡിയുടെ കണ്ണില്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മുന്നില്‍ തന്നെ...

കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതിയുടെ റാങ്കിങ്ങില്‍ കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും നടത്തിയത് മികച്ച മുന്നേറ്റം. ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളുടെ ആദ്യ പത്തില്‍ നാലാം സ്ഥാനത്ത് കൊച്ചിയും എട്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. പ്രധാനപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ 41ാം സ്ഥാനത്താണ് കോഴിക്കോട്.
കേന്ദ്ര നഗരവികസന മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ 476 നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് മൈസുരുവാണ്. ആദ്യ പത്തിലും കര്‍ണാടകത്തിലെ തന്നെ മറ്റ് നഗരങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്. മൈസുരുവിനെ കൂടാതെ ഹൊസന്‍, മാന്‍ഡ്യ, ബെംഗലൂരു എന്നിവയാണ് ഇവ. നഗരങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വച്ഛ് ഭാരത് റാങ്കിങ്ങ് തയാറാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യയിലാണ് സ്വച്ഛ്ഭാരത് റാങ്കിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്നത്. മധ്യപ്രദേശിലെ ദാമോ ആണ് നഗരങ്ങളില്‍ ഏറ്റവും പിന്നിലുള്ളത്. തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയാണ് രണ്ടാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























